പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത നാടോടി പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 8 വർഷം തടവ് ശിക്ഷ
2018 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ ബസ്സ് സ്റ്റാൻഡിൽ ബന്ധുക്കളുടെ കൂടെ ഉറങ്ങിയിരുന്ന പ്രായപൂർത്തിയാവാത്ത കുട്ടിയെ ആണ് പ്രതി തട്ടികൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.പയ്യന്നൂർ സ്വദേശിയായ കേളോതത്ത് വീട്ടിൽ ബേബി രാജ് ആണ് കേസിലെ പ്രതി.പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ ആയി 8 വർഷം തടവും 1 ലക്ഷം പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്.പയ്യന്നൂർ പോലീസ് ആണ് കേസ് അന്വേഷിച്ചത്.
Man sentenced to 8 years in prison for sexually assaulting minor girl in Payyannur